
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും ചേർന്ന് ഫെബ്രുവരി 7-ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണമായി.ഖത്തറിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയ പങ്കാളിത്തത്തോടെ വിജയകരമായി നടന്ന ക്യാമ്പിൽ ആരോഗ്യമേഖലയിലെ വിവിധ വിദഗ്ധ സേവനങ്ങൾ ലഭ്യമാക്കി.ജനക്ഷേമത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൂട്ടിച്ചേർക്കലുകൾക്ക് നിമിത്തയായി തീരുന്നു എന്ന് സംഘടകർ അവകാശപ്പെട്ടു .മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര നിർവഹിച്ചു .മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അൽ ഒബൈദ്ലി പങ്കെടുത്തു .
മെഡിക്കൽ ക്യാമ്പ് ചെയർമാനും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ (ISC)പ്രസിഡന്റ് കൂടിയായ ഇ.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാനവാസ് ബാവ (ICBF പ്രസിഡന്റ്),റിയാസ് ഖാൻ , (Naseem Heath care Branch Head, C Ring Road),അഷ്റഫ് വെൽകെയർ ,Dr. മഖ്തൂം അസീസ് (IDC Qatar), ലുത്ഫി കളമ്പൻ( UNIQ),സുഹൈൽ (IPHAQ),അഷ്റഫ് (Diabetic Association),മുഹമ്മദ് റിസൽ (Hamad Blood Donation Center),റിഷദ് പി കെ(Naseem Health care AGM Operations)
എന്നിവർ സംസാരിച്ചു .
വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്നക്യാമ്പിൽ 750 ലതികം ആളുകൾ ആരോഗ്യപരിശോധനകൾ ,ലാബ് ടെസ്റ്റുകൾ ,CPR ,ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസുകൾ,ഹെൽത്ത് അവെർനസ് ക്ലാസുകൾ തുടങ്ങിയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സെഷനുകളിൽ പങ്കാളിയായി .
150 ൽ അധികം ദാതാക്കൾ ക്യാമ്പിന്റെ പ്രധാന ഭാഗമായ രക്തദാനത്തിൽ പങ്കെടുത്തു. ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന പരിപാടി ജീവൻ രക്ഷയുടെ സന്ദേശമായി മാറി.
നസീം ഹെൽത്ത് കെയർ ,ഹമദ് മെഡിക്കൽ കോർപ്രേറേഷൻ ,റെഡ് ക്രസന്റ എന്നിവിടങ്ങളിലെ ഡോക്ടർ മാരുടെയും UNIQ ന്റെ സജീവരായ നഴ്സ്മാരും IPhAQ ആത്മാർത്ഥരായ ഫർമസിസ്റ്റുകളും ക്യാമ്പിനെ ധന്യമാക്കി ..
ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ അസോസിയേഷനുകൾക്കും വോളന്റിയേഴ്സിനും അക്ബർ കാസ്സിം ,GP കുഞ്ഞാലികുട്ടി ,അബ്ദുറഹിമാൻ ഗ്യലക്സി ,ഹനീഫ് ആയപ്പള്ളി ,നജീബ് അബൂബക്കർ ,അബ്ദുൽ വഹാബ് ,ഖല്ലാദ് ഇസ്മായിൽ എന്നിവർ ചേർന്നു ഉപഹാരം നൽകി .
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി പി.കെ. ഷമീർ സ്വാഗതവും ,
പ്രോഗ്രാം കൺവീനർ Dr. ഹഷിയത്തുള്ള നന്ദിയും പറഞ്ഞു..











